KeralaNattuvarthaNews

പെരിന്തല്‍മണ്ണ നഗരം പെരുമ്പാമ്പുകളുടെ താവളം ആകുന്നു; ഒന്നര മാസത്തിനിടെ പിടികൂടുന്നത് രണ്ടാമത്തെ പെരുമ്പാമ്പിനെ

പെരിന്തല്‍മണ്ണ: പെരുംതല്ലന്‍മാരുടെ നാടായതു കൊണ്ടാണ് പെരിന്തല്‍മണ്ണക്ക് ആ പേര് കിട്ടിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാൽ ‘പെരുമ്പാമ്പുകളുടെ നാടായതുകൊണ്ടാണോ’ ഇങ്ങനെ ഒരു പേര് കിട്ടിയതെന്ന സംശയമാണ് ന്യുജനറേഷന്. കാരണം ഒന്നരമാസത്തിനിടെ പിടികൂടുന്നത് രണ്ടാമത്തെ പെരുമ്പാമ്പിനെയാണ്. അതും മുനിസിപ്പല്‍ ഓഫീസിന് തൊട്ടു പിറകിലുള്ള വീട്ടില്‍ നിന്നും. ഏകദേശം ആറ് വയസ് തോന്നിക്കുന്ന പാമ്പിനെയാണ് ഇന്ന് പിടികൂടിയത്. ഇരപിടുത്തം കഴിഞ്ഞുള്ള ‘മയക്കത്തില്‍’ ആയതിനാല്‍ വേഗം പിടി കൂടാന്‍ സാധിച്ചു. നഗരസഭാ കാര്യാലയത്തിന്റെ തൊട്ടടുത്തായതിനാല്‍ കാഴ്ചക്കാര്‍ക്കും പാമ്പ് പിടുത്തം ദൃശ്യ വിസ്മയമായി. പാമ്പുപിടുത്തക്കാരന്‍ ഉപ്പൂടന്‍ റഹ്മാനാണ് പാമ്പിനെ പിടി കൂടിയത്. കഴിഞ്ഞ നവംബര്‍ 30 ന് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പെരുമ്പാമ്പ് ‘തടവ് ചാടി’സ്റ്റേഷന് മുന്‍വശത്തുള്ള മരത്തില്‍ കയറിയതും വലിയ വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button