News Story

ചാനൽ അവതാരകയുടെ കോളേജിലെ വിദ്യാർത്ഥി പീഡനക്കഥകൾ

തിരുവനന്തപുരം :പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് സ്വാശ്രയ കോളേജുകളിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ് . ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് തിരുവനന്തപുരത്തെ പ്രശസ്തമായ നിയമ കോളേജായ ലോ അക്കാദമിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നത്. സെലബ്രിറ്റി ഷെഫ് എന്ന നിലയില്‍ ശ്രദ്ധേയയായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ കോളേജിനെതിരെ സമരവുമായി ആദ്യം രംഗത്തുവന്നത് എ.ഐ.എസ്.എഫും എബിവിപിയും കെഎസ് യുവും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ്. പിന്നാലെയാണ് ഇപ്പോള്‍ എസ്‌എഫ്‌ഐയും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്റേണല്‍ മാര്‍ക്കിന്റ കാര്യത്തിലും അറ്റന്‍ഡന്‍സിലും തിരിമറി നടത്തുന്നു എന്നതാണ് കോളേജിനെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആക്ഷേപം. ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കൈക്കൊള്ളത് പ്രതികാര നടപടിയാണെന്നും ഇത്തരം നടപടികള്‍ക്ക് പിന്നില്‍ ലക്ഷ്മി നായരാണെന്നും വിദ്യാര്‍ത്ഥി യൂണിയനുകള്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പില്ലെന്നാണ് ലോ അക്കൗദമി പ്രിന്‍സിപ്പലും മാനേജ്മെന്റും വ്യക്തമാക്കുന്നതും. മറ്റ് കോളേജുകളില്‍ ഉണ്ടായ പ്രതിഷേധത്തിന്റെ മറപിടിച്ചാണ് ഇവിടെയും സമരമെന്നാണ് മാനേജ്മെന്റിന്റെ പക്ഷം.
ഇന്റേണല്‍ മാര്‍ക്ക് അദ്ധ്യാപകര്‍ തോന്നിയതു പോലെ കൊടുക്കുന്നു എന്നതാണ് ആരോപണം. പ്രതികരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇയര്‍ബാക്ക് നടത്തുക, ഇന്റേണല്‍ മാര്‍ക്കിലും അറ്റഡന്‍സിലും ക്രിതൃമം കാണിച്ച്‌ മികച്ച വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുക, ജാതിപ്പേര് വിളിച്ച്‌ ആക്ഷേപിക്കല്‍ തുടങ്ങിയ ഒക്കെ ലോ അക്കാദമിയില്‍ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇത്തരം മാനസിക പീഡനങ്ങളെ തുടര്‍ന്ന് ആറ് മാസത്തിനിടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ചു പോയെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മതിയായ അറ്റന്‍ഡന്‍സ് ഉണ്ടെങ്കില്‍ തന്നെയും അത് പരസ്യപ്പെടുത്താന്‍ പറഞ്ഞാല്‍ അതിന് തയ്യാറാകാറില്ലെന്നുമാണ് ഇവരുടെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button