NewsIndia

സി.ബി.ഐയ്ക്ക് പുതിയ മേധാവി

ന്യൂഡല്‍ഹി•ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മയെ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി.ബി.ഐ) മേധാവിയായി നിയമിച്ചു. 1972 ഐ.പി.എസ് ബാച്ച് കാരനായ അലോക് കുമാര്‍ അരുണാചല്‍ പ്രദേശ്‌-ഗോവ-മിസോറാം, കേന്ദ്രഭരണ പ്രദേശ കേഡര്‍ ഉദ്യോഗസ്ഥനാണ്‌. കഴിഞ്ഞ 11 മാസമായി ഡല്‍ഹി പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലേക്കാണ് അലോക് വര്‍മയുടെ നിയമനം. ഡിസംബര്‍ രണ്ടിന് അനില്‍ സിന്‍ഹ വിരമിച്ച ശേഷം ഒരു മാസത്തിലേറെയായി സി.ബി.ഐ ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ കാലയളവില്‍ ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ രാകേഷ് അസ്ഥാനയ്ക്ക് ആക്ടിംഗ് ഡയറക്ടര്‍ ചുമതല നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയാണ് അലോക് വര്‍മയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ നോമിനി എന്നിവര്‍ അടങ്ങിയതാണ് സമിതി.

യോഗ്യരായ 45 ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരയ കൃഷ്ണ ചൗധരി, അരുണ ബഹുഗുണ, മാത്തൂര്‍ മുതലായവരായിരുന്നു പട്ടികയിലെ പ്രമുഖര്‍. ഒടുവില്‍ അലോക് വര്‍മയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

രാജ്യത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ഒരാളായ അലോക് വര്‍മ നേരത്തെ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലായും മിസോറാം പോലീസ് മേധാവിയായിരുന്നു സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓഗസ്റ്റ്‌ 2007- ഡിസംബര്‍ 208 കാലയളവില്‍ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ജോയിന്റ് ആന്‍ഡ്‌ സ്പെഷ്യല്‍ കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button