Technology

കണ്ണ് പരിശോധിക്കാനും മൊബൈൽ ആപ്പ്

കണ്ണ് പരിശോധിക്കാനും മൊബൈൽ ആപ്പ്. ഇനി പരിശോധന നടത്താൻ ഡോക്ടറെ കാണേണ്ടതില്ല. പകരം കൈയിൽ ഐക്യൂ എന്ന യന്ത്രവും ഫോണിൽ ഐക്യൂ എന്ന ആപ്പും ഉണ്ടായിരിക്കണമെന്ന് മാത്രം. പരിശോധനയുടെ സൂക്ഷ്മത എത്രയാണെന്ന് വ്യക്തമല്ലെങ്കിലും ഐക്യൂ ഇപ്പോൾ അമേരിക്കയില്‍ വൈറലായി കഴിഞ്ഞു. സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീനില്‍ ഉറപ്പിക്കാവുന്ന ഐക്യൂ മിനിസ്കോപ്പും മൈഐക്യൂ എന്ന ആപ്പും ഉണ്ടെങ്കില്‍ കണ്ണുപരിശോധനയ്ക്കായി കൈയില്‍ വേണ്ടത്. ആപ്പ് സ്റ്റോറിലും , ഗൂഗിള്‍ പ്ലേ  സ്റ്റോറിൽ മൈ ഐക്യൂ ആപ്പ് സൗജന്യമായി ലഭിക്കും.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം മിനിസ്കോപ്പിലൂടെ നോക്കിയാല്‍ കാഴ്ചശക്തിയെക്കുറിച്ചുള്ള വിവരങ്ങളും, ഏതു പവറുള്ള കണ്ണട ധരിക്കണമെന്ന നിര്‍ദേശവും അപ്പോൾ തന്നെ ഫോണിൽ ലഭിക്കും.നേത്രരോഗ വിദഗ്ധര്‍ കണ്ണട നിര്‍ദേശിക്കാന്‍ സ്വീകരിക്കുന്ന അതേ മാര്‍ഗങ്ങളിലൂടെയാണ് ഐക്യൂവിന്റേയും പ്രവർത്തനംകണ്ണടയും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ട.അതല്ലെങ്കിൽ ണ്ണു ഡോക്ടറുമായി നിങ്ങളുടെ കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ടെങ്കില്‍ അതിനും ആപ്പില്‍ സൗകര്യമുണ്ടാകും.

നിലവില്‍ ഐക്യൂ മിനിസ്കോപ്പ് അമേരിക്കയില്‍ മാത്രമേ ലഭ്യമാകുകയൊള്ളു.വൈകാതെ നമ്മുടെ നാട്ടിലും പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button