NewsGulf

ഒമാനിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമാന്‍: ഒമാനിൽ രണ്ട് മലയാളികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാലക്ക് സമീപം ഡാരിസിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദ്, നജീബ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തുംറൈത്തിൽ ഒരു ക്രഷർ യൂണിറ്റിക്ക് ജോലിക്കായി വിസിറ്റ് വിസയിൽ എത്തിയതാണ് ഇവർ എന്നാണ് വിവരം.

ഒരാളുടെ മൃതദേഹം താമസ സ്ഥലത്തും മറ്റൊരാളുടെ മൃതദേഹം സമീപത്തുള്ള കെട്ടിടത്തിന് അടുത്തു നിന്നുമാണ് കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button