NewsInternational

പണമിണപാട് സ്ഥാപനത്തിലെ കവര്‍ച്ച : പ്രതികള്‍ ഉപയോഗിച്ചത് ആളുകളെ നിശ്ചലമാക്കുന്ന വൈദ്യുത തോക്കുകള്‍

മനാമ: ഉമ്മല്‍ഹസത്തെ പ്രമുഖ പണമിടപാട് സ്ഥാപനത്തില്‍ മുഖം മൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ക്യാപിറ്റല്‍ ഗവര്‍­ണറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ അഹമ്മദ് എനൈന്‍ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെ­യ്തത്.

ജനുവരി 16നായിരുന്നു സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ സ്ഥാപനത്തിലെ തൊഴിലാളികളെ തോക്കു ചൂണ്ടി ഭീ­ഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ആളുകളെ കുറച്ച് സമയത്തേയ്ക്ക് നിശ്ചലമാക്കുകയോ മരവിപ്പിച്ച് നിര്‍ത്തുകയോ ചെയ്യുന്നതിനുള്ള വൈദ്യുത തോക്കുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍­ട്ട്.

3000 ബഹ്റിന്‍ ദിനാറാണ് ഇവര്‍ സ്ഥാപനത്തില്‍ നിന്നും കവര്‍ന്നത്. പകല്‍ വെളിച്ചത്തില്‍ ജനത്തിരക്കുള്ള പ്രദേശത്താണ് സംഭവം നടന്നത്. പ്രതികളെ­ 48 മണിക്കൂറിനകം പിടികൂടാന്‍ പോലീസിന് കഴിഞ്ഞു­.

shortlink

Related Articles

Post Your Comments

Related Articles


Back to top button