NewsIndia

ജെല്ലിക്കെട്ട് പ്രക്ഷോഭം-ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളുമായി ചിലർ സമരക്കാർക്കിടയിൽ-പൊലീസ് സ്റ്റേഷന്‍ കത്തിച്ച 25 പേര്‍ അറസ്റ്റില്‍

 

ചെന്നൈ: ജെല്ലിക്കെട്ട് സമരക്കാരെ മറീന ബീച്ചില്‍നിന്ന് ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതിനു പിന്നാലെ ചെന്നൈ നഗരത്തില്‍ പരക്കെ സംഘര്‍ഷം. സംഘർഷത്തിൽ സമരക്കാരിൽ ചിലർ പോലീസ് സ്റ്റേഷന് തീവെച്ചു.സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 25 പേരെ പൊലീസ് അറസ്റ്റു ചെയ്തു. മറീന ബീച്ചിലെ പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ അഞ്ച് പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു.

സമരക്കാര്‍ക്കെതിരെ ബലപ്രയോഗം നടത്തിയ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍, ചലച്ചിത്രതാരം കമല്‍ഹാസന്‍ തുടങ്ങിയവര്‍ രംഗത്തെത്തി.എന്നാൽ സമരക്കാർക്കിടയിൽ ദേശ ദ്രോഹ ശക്തികൾ കടന്നു കൂടിയിട്ടുണ്ടോയെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ സംശയം. പല ദേശ ദ്രോഹ പോസ്റ്ററുകളും സമരത്തിനിടയിൽ കണ്ടെത്തി.

പലയിടത്തും സമരക്കാര്‍ റോഡ് ഉപരോധിക്കുന്നുണ്ട്. നഗരത്തിലെ പല ഭാഗങ്ങളിലും കടകള്‍ അടച്ചു.പല സ്ഥലങ്ങളിലും കേബിള്‍ ടിവി സംപ്രേഷണം നിലച്ചു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ഥന സമരക്കാര്‍ തള്ളിയതോടെയാണു പൊലീസ് നടപടി തുടങ്ങിയത്. പോലീസ് ഒഴിപ്പിക്കൽ തുടങ്ങിയതോടെ സമരക്കാരിൽ ഒരുവിഭാഗം കടലിൽ ചാടുമെന്നു മുന്നറിയിപ്പ് നൽകി.മധുര ജില്ലയിലെ അളകാനല്ലൂരിലും സംഘര്‍ഷമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button