KeralaNewsInternational

സ്വർണ്ണ കടത്തിൽ വൈദീകൻ അറസ്റ്റിൽ

കൊച്ചി: സ്വർണ്ണ കടത്തിന് വൈദീകൻ അറസ്റ്റിൽ.തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്. 100 ഗ്രാം വീതമുള്ള മൂന്ന് സ്വര്‍ണക്കട്ടികള്‍ ചോക്ക്ലേറ്റ് പൊതിഞ്ഞ നിലയിലായിരുന്നു.ഖത്തര്‍ എയര്‍വെയ്സില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നാണ് വൈദികന്‍ എത്തിയത്.

കള്ളക്കടത്തു സംഘം ഇപ്പോൾ സമൂഹത്തിൽ സ്വീകാര്യതയുള്ളവരെ ഇത്തരം കള്ളകടത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇദ്ദേഹത്തിന് അന്താരാഷ്‌ട്ര സ്വർണ്ണ കടത്തു സംഘവുമായി ബന്ധമുണ്ടോയെന്ന്‍ അന്വേഷിച്ചു വരുന്നു. വൈദീകനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണം പൂർത്തിയായിട്ടേ പുറത്തു വിടൂ എന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button