News

ജെല്ലിക്കെട്ടിനെ നിരോധിക്കുന്ന കാര്യത്തിൽ പെറ്റയെ ചോദ്യം ചെയ്ത് കമൽ ഹാസൻ

ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് കമൽ ഹാസൻ. ജെല്ലിക്കെട്ടിനെ നിരോധിക്കുന്നതിന് പകരം പെറ്റ ഡൊണാൾഡ് ട്രംപിന്റെ നാട്ടിലെ കാളയോട്ട മത്സരങ്ങൾ നിരോധിക്കുകയാണ് ചെയ്യണ്ടത്. നമ്മുടെ കാളകളെ കൈകാര്യം ചെയ്യാൻ നിങ്ങൾക്കു യോഗ്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു.ടിറ്ററിലൂടെയാണ് കമൽ ഹാസൻ തന്റെ പ്രതിഷേധം അറിയിച്ചത്.

 ഇന്ത്യയെ അതിക്രമിച്ചു ഭരിച്ച ചക്രവർത്തികളെ ഇന്ത്യയിൽ നിന്ന് തുരത്തിയവർ  ആണ് നമ്മളെന്നും അദ്ദേഹം ഓർമിപ്പിക്കുകയുണ്ടായി.  .”ഏതു തരത്തിലുള്ള നിയമങ്ങളും കൊണ്ടുവന്നോളു പക്ഷെ തമിഴ് സംസ്കരത്തിന്റെ പാരമ്പര്യം നിലനിർത്താൻ ജെല്ലിക്കെട്ട് നടത്തിയേ പറ്റു”എന്ന് രജിനികാന്തും അഭിപ്രായപ്പെടുകയുണ്ടായി.തമിഴ് സംസ്കാരത്തിന്റെ ഭാഗമാകേണ്ട ഒന്നാണ് ജെല്ലിക്കെട്ട്. അനുകൂലികളുടെ രോഷം കാരണം സുപ്രീം കോടതി കഴിഞ്ഞ വർഷം ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button