Kerala

സിനിമാരംഗത്ത് സംഘടനയുമായി ബി.ജെ.പി എത്തുന്നു

തിരുവനന്തപുരം : പുതിയ സംഘടന രൂപികരിക്കാന്‍ ഒരുങ്ങി ബി.ജെ.പി. പാര്‍ട്ടിയുമായി ബന്ധമുള്ള സിനിമാ സംവിധായകരുടേയും നടന്‍മാരുടേയും സഹകരണത്തോടെ മലയാള സിനിമാരംഗത്ത് തൊഴിലാളി സംഘടന രൂപവത്കരിക്കാനാണ് ബി.ജെ.പി തീരുമാനിച്ചത്. സിനിമാ സംഘടനയായ ഫെഫ്കയില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ മാത്രമെത്തുന്നതിനാലും, അവരുടെനിലപാടുകള്‍ സിനിമാ മേഖലയുടെ മുഴുവന്‍നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നതിനാലുമാണ് പുതിയ സംഘടനയെക്കുറിച്ച് ബി.ജെ.പി ചിന്തിച്ചത്. ഇതിന്‍റെ പ്രാഥമിക നടപടികള്‍ കഴിഞ്ഞതായാണ് സൂചന.

ബി.ജെ.പി.യുടെ സാംസ്‌കാരിക വിഭാഗമായ ഉണര്‍വിന്റെ സഹകരണത്തോടെയാകും പുതിയ സംഘടന രൂപികരിക്കുക. ബി.ജെ.പി. സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനായിരിക്കും ചുമതലയെന്നും സൂചനയുണ്ട്.

സംവിധായകന്‍ കമലുമായി ബന്ധപ്പെട്ടവിവാദം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയ ഭിന്നത പാര്‍ട്ടിക്ക് മുതലെടുക്കാനായില്ല. കമല്‍ വിഷയത്തില്‍ ഏകപക്ഷീയ നിലപാടായിരുന്നു ഫെഫ്ക്കയുടെത്. നടന്‍ തിലകനെ ബഹിഷ്‌കരിക്കാന്‍ അന്ന്‍ ഉത്തരവിറക്കിയ നേതാക്കള്‍ തന്നെ ഇപ്പോള്‍ കമലിനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ബോധപൂര്‍വമാണെന്നു ബി.ജെ.പി. ആരോപിക്കുന്നു.

മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരാണ് സംഘടനാനിര്‍ദേശം ബി.ജെ.പി.ക്ക് മുന്നില്‍വെച്ചത്. കേന്ദ്രനേതൃത്വവും അത് അംഗീകരിച്ചു. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളുടെ കൂടി സാനിധ്യത്തില്‍ പുതിയ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button