NewsIndia

ജെല്ലിക്കെട്ടിന്റെ വെടിക്കെട്ട് തീര്‍ന്നു : ഇനി തിരികൊളുത്തുന്നത് കംബാലയ്ക്ക്

മംഗളൂരു: ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധ  പരമ്പരകള്‍
വിജയം കണ്ടതോടെ, മംഗളുരുവില്‍ കംബാലയുടെ പോത്തിനെ ഉപയോഗിച്ചുള്ള മരമടി മത്സരം നിരോധനം പിന്‍വലിക്കുന്നതിനായി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. കംബാല സംഘാടക സമിതിയുടേതാണ് പ്രഖ്യാപനം.

അടുത്തയാഴ്ച മംഗളുരുവില്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തില്‍, സിനിമാ താരങ്ങളും വിവിധ രാഷട്രീയ കക്ഷി നേതാക്കളും അടക്കം അമ്പതിനായിരത്തിലധികം പേര്‍ അണിചേരുമെന്ന് കംബാല സംഘാടക സമിതിയുടെ പ്രസിഡന്റ് അശോക് റായ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിനായി നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ വിജയം തങ്ങള്‍ക്ക് പ്രചോദനമായെന്നും അശോക് റായ് പറഞ്ഞു.

കര്‍ണ്ണാടകത്തിലെ തീരപ്രദേശ ജില്ലകളിലാണ്, പരമ്പരാഗത കായിക മത്സരമായ കംബാല സംഘടിപ്പിക്കാറുള്ളത്. കേരളത്തിലെ നടക്കുന്ന മരമടി മത്സരത്തിന് സമാനമാണ് കംബാല. കഴിഞ്ഞ വര്‍ഷം മുതലാണ് കംബാലയ്ക്ക് നിരോധനം വന്നത്. കന്നുകളെ പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി, മൃഗ സംരംക്ഷണ സംഘടനയായ പെറ്റയുടെ ഹര്‍ജിയിലാണ് കംബാല നിരോധിക്കാനുള്ള ഉത്തരവ് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button