NewsIndia

രാഹുലിനെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമാകും: സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്‌താവന.

വോട്ടർമാരുടെ മുൻപിൽ നിരത്താൻ കോൺഗ്രസിനൊന്നുമില്ലെന്നും സമാജ്‍വാദി പാർട്ടിയുടെ സഹായത്തോടെ യുപിയിൽ വിജയിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും സ്വാമി പറഞ്ഞു. പ്രിയങ്കയ്ക്കോ കോൺഗ്രസിനോ നെഹ്റു കുടുംബത്തിലെ മറ്റാർക്കുമോ യുപിയിൽ ഒന്നും ചെയ്യാനില്ല. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് അവിടെ പ്രധാനിയെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button