NewsInternational

ബലാത്സംഗ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

സ്റ്റോക്ക്‌ഹോം: യുവതിയെ ബലാത്സംഗം ചെയ്ത് ഫേസ്ബുക്കിൽ ലൈവാക്കി. സ്വീഡനിലാണ് സംഭവം നടന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ലൈവാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈവ് വീഡിയോ അറുപതിനായിരത്തോളം പേർ അംഗങ്ങളായുള്ള ക്ളോസ്ഡ് ഗ്രൂപ്പിലാണ് പ്രസിദ്ധപ്പെടുത്തിയത്. ഗ്രൂപ്പംഗങ്ങൾ ഇക്കാര്യം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതേ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും മൂന്ന് പേരെ പിടികൂടുകയും ചെയ്തു.

അക്രമിസംഘത്തിന്റെ തലവൻ നേരത്തെ ഒരു മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ യുവാവാണെന്ന് പോലീസ് പറഞ്ഞു. ഇതിലൊരാൾ തോക്ക് ചൂണ്ടി ധൈര്യമുണ്ടെങ്കിൽ സംഭവം നടക്കുന്ന അപ്പാർട്ട്മെന്റിലേക്ക് വരാൻ കാഴ്ചക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തെത്തിയ സായുധ പോലീസാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. അക്രമികൾ കുടിയേറ്റക്കാരാണെന്ന് റിപ്പോർട്ടുകളുണ്ട്.സ്വീഡനിൽ കുടിയേറ്റക്കാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളെത്തുടർന്ന് വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ സംഭവം .

shortlink

Related Articles

Post Your Comments

Related Articles


Back to top button