India

ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു

ട്രക്കും ഓട്ടോയും അപകടത്തിൽപെട്ട് 4 പേർ മരിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്. തെലുങ്കാനയിലെ ശങ്കർറെഡ്ഡി ജില്ലയിലായിരുന്നു സംഭവം. ഒഡീഷയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ഇന്ദ്രകരണ്‍ ഗ്രാമത്തിന് സമീപമുള്ള വ്യാവസായിക മേഖലക്ക് സമീപം കെട്ടിട നിർമാണ സാമഗ്രഹികളുമായി എത്തിയ ട്രക്ക് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നാലു പേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടു പേരെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button