NewsSports

ദുരൂഹസാഹചര്യത്തില്‍ കാണാതായ പാരാലിംപിക് നീന്തല്‍ താരം കൊല്ലപ്പെട്ട നിലയില്‍

പാറ്റ്‌ന: പാരാലിംപിക് നീന്തല്‍താരമായ ബിനോദ് സിംഗിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം.
ബിനോദിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ജില്ലാ പോലീസ് മേധാവി മനോജ് കുമാര്‍ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഈ മാസം ആറിന് ബിനോദിനെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്നും കാട്ടി ബിനോദിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബിനോദിന് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button