Gulf

വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം

റിയാദ്: വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം.ധനമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ പ്രഖ്യാപനം വന്നത്. ഇത് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അന്താരാഷ്ട്ര നിയമങ്ങളോട് യോജിക്കും വിധത്തില്‍ പണം അയക്കുന്നതിന് സ്വാതന്ത്ര്യം നല്‍കുന്ന നിലപാട് സൗദി അറേബ്യ തുടരും എന്ന് ധനമന്ത്രാലയം അറിയിച്ചു.
സൗദിയില്‍ നിയമാനുസൃതം തൊഴിലെടുക്കുന്ന വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയക്കുന്ന പണമിടപാടുകള്‍ക്ക് നികുതി ഈടാക്കുവാന്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button