Writers' Corner

ബി.ജെ.പിക്കെതിരെ ഫോട്ടോഷോപ്പ് ആരോപണം ഉന്നയിക്കുന്നവര്‍ പ്രമുഖ മാധ്യമങ്ങളുടെ സര്‍വേ ഫലത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്ത്? നിരഞ്ജന്‍ ദാസ് എഴുതുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലൊക്കെ മികച്ച പ്രചാരണമാണ് ബി.ജെ.പി കാഴ്ചവയ്ക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശക്തമായ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് നിരവധി മാധ്യമങ്ങളുടെ സര്‍വേ ഫലം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും കൈകോര്‍ക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലുമെല്ലാം ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ഈ സര്‍വേഫലങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മുന്‍നിര മാധ്യമങ്ങളായ ടൈംസ് നൗ, ഇന്ത്യാ ടുഡേ, ദ വീക്ക് തുടങ്ങിയവയാണ് ബി.ജെ.പിയുടെ വിജയം പ്രവചിച്ചിരിക്കുന്നത്. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികളുടെ അനുയായികള്‍ ആണ് ഇപ്പോള്‍ ബി.ജെ.പിക്കെതിരെ ഫോട്ടോഷോപ്പ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വന്‍സ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും ലഭിക്കുന്നത്. സമ്മേളനവേദികളില്‍ തരംഗം സൃഷ്ടിക്കുന്ന നരേന്ദ്രമോദിയുടെ സദസിനെ മോശമാക്കി ചിത്രീകരിക്കുകയും അതിനെ ബി.ജെ.പിയുടെ പേരില്‍ വ്യാജ ഐഡികളുണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരാജയഭീതിയില്‍നിന്നുള്ള അസ്വസ്ഥതയല്ലാതെ മറ്റെന്താണ്? നോട്ട് നിരോധത്തിലൂടെ രാജ്യത്താകമാനം നടന്ന സാമ്പത്തിക ശുദ്ധീകരണം വിപ്ലവകരമായ മാറ്റമാണ് സാധ്യമാക്കിയിരിക്കുന്നതെന്നു പൊതുജനം വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിക്കുന്ന വ്യാപക അംഗീകാരം ബി.ജെ.പിക്ക് വോട്ടായി മാറുമെന്നാണ് മാധ്യമ സര്‍വേകള്‍ പ്രവചിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഏറെക്കുറെ മോദി നിറവേറ്റിയതായും സര്‍വേയില്‍ പങ്കെടുത്ത എണ്‍പത് ശതമാനത്തോളം ജനങ്ങളും പ്രതികരിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടി വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തില്ലെന്നും ഇത് ബി.ജെ.പിക്കു ഏറെ ഗുണം ചെയ്യുമെന്നുമാണ് സര്‍വേ ഫലങ്ങള്‍ പൊതുവില്‍ രേഖപ്പെടുത്തുന്നത്. എല്ലാ സര്‍വേകളിലും നോട്ടുനിരോധത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയത് പത്തുശതമാനത്തില്‍ താഴെ മാത്രമാണെന്നതും ശ്രദ്ധേയമാണ്. അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കാനാകില്ലെന്ന സര്‍വേ റിപ്പോര്‍ട്ടും ഈ അവസരത്തില്‍ എടുത്തുകാട്ടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button