AmaliKerala

ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകയ്ക്ക് വീണ്ടും നാക്കുപിഴച്ചു; വീഡിയോ കാണാം

വാര്‍ത്താ അവതരണത്തിനിടെ ചാനല്‍ അവതാരകര്‍ക്ക് ചിലപ്പോഴെങ്കിലും നാവു പിഴക്കാറുണ്ട്. ഇത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുമുണ്ട്. ടെലിപ്രോംപ്റ്ററില്‍ നോക്കിവായിക്കുമ്പോള്‍ സാധാരണഗതിയില്‍ തെറ്റാറില്ലെങ്കിലും ലൈവില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടറോട് സംസാരിക്കുമ്പോഴോ ഫോണ്‍ ഇന്‍ ആയുള്ള അതിഥിയുമായി സംസാരിക്കുമ്പോഴോ ആണ് വേഗത്തില്‍ സംസാരിക്കുന്നതിനുള്ള തിടുക്കത്തിനിടെ ഉച്ചാരണത്തില്‍ അക്ഷരത്തെറ്റ് സംഭവിക്കാറുള്ളത്. ഇത്തരത്തില്‍ ലോ അക്കാദമി സമരം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടറുമായി സംസാരിച്ച ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ അവതാരകയ്ക്ക് പ്രസ്തുത വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുന്ന ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പേര് ഉച്ചരിച്ചപ്പോള്‍ ഉണ്ടായ പിശകാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലെ മറ്റൊരു വാര്‍ത്താ അവതാരകക്കും ഒരു മുതിര്‍ന്ന നേതാവിന്റെ പേര് ഉച്ചരിച്ചപ്പോള്‍ പിശകുപറ്റിയത് യൂട്യൂബില്‍ അടക്കം വൈറലായിരുന്നു. വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button