KeralaNews

നന്ദി പറയേണ്ടത് വി. മുരളീധരനോട്; ലോ അക്കാദമി പ്രശ്നം എന്നേക്കുമായി അവസാനിപ്പിക്കാൻ ബിജെപിക്ക് വളരെ നിഷ്പ്രയാസം കഴിയും, എങ്ങനെയെന്ന് വ്യക്തമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി എസ് ഹരിദാസ്

 

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ വി എസ് ഹരിദാസ് എഴുതുന്നു 

 

ലോ അക്കാദമി പ്രശ്നം തീർക്കാൻ ബിജെപിയുടെ
ഒരു ‘മാസ്റ്റർ സ്ട്രോക്ക്’ മതി
കേരളം കാത്തിരിക്കുന്നത് ബിജെപി നീക്കത്തിന്

 

 

തിരുവനന്തപുരം കേരള ലോ അക്കാദമി സംബന്ധിച്ച വിവാദങ്ങൾക്ക് പരിഹാരം കാണാൻ ഇന്നിപ്പോൾ പെട്ടെന്ന് കഴിയുക ഒരു കക്ഷിക്ക്‌ മാത്രമാണ് ; ബിജെപിക്ക്. സംസ്ഥാന ഗവർണറുടെ ഒരു ഇടപെടൽ ഉണ്ടായാൽ ഇന്നുള്ള എല്ലാ പ്രശ്നനങ്ങൾക്കും പരിഹാരമാവും. അതോടെ ഈ സ്ഥാപനം സർക്കാരിന്റേതാണ് അല്ലെങ്കിൽ സർക്കാരിനുകൂടി വേണ്ടത്ര അധികാരമുള്ള ഒന്നാണ് എന്ന് തെളിയും. അതോടെ അവിടെ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും. അതാണ് നടക്കേണ്ടത്, യഥാർഥത്തിൽ. അതിന് മുന്കയ്യെടുക്കേണ്ടത് ബിജെപിയാണ്.

അവസാനമില്ലാത്ത വിധം ലോ അക്കാഡമിയിലെ സമരം മുന്നോട്ട് പോവുകയാണിപ്പോൾ . ഈ പ്രക്ഷോഭത്തിൽ മറ്റേത് പ്രസ്ഥാനത്തേക്കാൾ വലിയ പങ്ക് ബിജെപി വഹിക്കുന്നുമുണ്ട്. അതിന് നന്ദി പറയേണ്ടത് വി മുരളീധരനോടാണ് എന്നതും മറച്ചുവെക്കേണ്ടതില്ല. വി മുരളിയുടെ സമരമാണ് ഒരു പക്ഷെ അതിന്റെ പ്രാധാന്യം വർധിച്ചത്. തീർച്ചയായും അത് എല്ലാ അർഥത്തിലും ഒരു ‘സർജിക്കൽ സ്ട്രൈക്ക് ‘ ആയിരുന്നു. ബിജെപിക്ക് അത് അവിടെ മുൻകൈ നേടിക്കൊടുത്തു. വിഎസും വിഎം സുധീരനും സിപിഐക്കാരും അടക്കമുള്ള മറ്റ് രാഷ്ട്രീയക്കാരെ അവിടേക്ക് എത്തിച്ചതും ആ നടപടിയായിരുന്നുവല്ലോ. ഇന്നിപ്പോൾ കാര്യങ്ങൾ എവിടെയുമെത്താത്ത അവസ്ഥയിലാണ്. പ്രശ്നങ്ങൾ അനവധിയുണ്ട്.

ഇവിടെയും ഒരു ശാശ്വത പരിഹാരത്തിന് യത്നിക്കാൻ കഴിയുക ബിജെപിക്കാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനകം ചിലരെല്ലാം കോടതിയെ സമീപിച്ചതും മറ്റും മറക്കുകയല്ല. അതിനെല്ലാം സമയമെടുക്കും. കോടതി ഒരു വിഷയത്തിൽ തീരുമാനമെടുക്കുമ്പോൾ എന്തെല്ലാം സംഭവിക്കാം എന്നതും നമ്മളൊക്കെ കാണാതെ പോയിക്കൂടല്ലോ.
ഇവിടെ ഗവർണറെ വേണ്ടവിധം ഇടപെടീക്കാൻ ബിജെപിക്ക് കഴിയുമോ എന്നതാണ് വിഷയം. കുമ്മനം ഇന്നലെ ഗവർണറെ കണ്ടു നിവേദനം കൊടുത്തു .

അത് ഗവർണർ വഴിപോലെ സർക്കാരിന് അയച്ചും കൊടുത്തു എന്ന് കണ്ടു. അതൊക്കെ അതിന്റെ വഴിയേ പോകുന്നതാണ്. പക്ഷെ അതിനപ്പുറം ബിജെപിക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും, അത് ഗവർണറിലൂടെ. താഴെയുള്ള ഇംഗ്ലീഷ് ശകലങ്ങൾ ഒന്ന് ശ്രദ്ധിക്കൂ. ഇത് ലോ അക്കാഡമിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളാണ്. അതൊക്കെ ഇതിനകം വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടുമുണ്ട്. പുതിയതായി എന്തെങ്കിലും ഞാൻ മുന്നോട്ടുവെക്കുകയല്ല എന്നതാണ് സൂചിപ്പിച്ചത് . എന്നാൽ അതുപയോഗിക്കാൻ പലർക്കും കഴിയും. ബിജെപിക്ക് ഇക്കാര്യത്തിൽ ശ്രദ്ധവെക്കാനാകും.

” The Preliminary Steps
On the 6th of October, 1966 this idea was discussed in detail at a meeting of all those who were interested in this new concept. Late Adv. S. Narayanan Potti, (a most respected Senior lawyer who later became the Advocate General of Kerala), Late Adv. Kalathil Velayudhan Nair, Late Adv. Easwara Iyer, (renowned lawyers of the Kerala High Court), Justice V. R. Krishna Iyer, (a renowned lawyer who later became the Judge of the Kerala High Court and the Supreme Court of India), Adv. K. Chandrasekharan, (a Senior Advocate of Kerala High Court who also became the minister of law in Kerala), Dr. N. Narayanan Nair (an academician), Late Justice P. Subramonian Potti (a renowned lawyer who later became Chief Justice of Kerala and Gujarat), Late Adv. M.M. Abdul Khader, (an eminent lawyer who became Advocate General of Kerala) Justice V. Sivaraman Nair, (a renowned lawyer who later became judge of the Kerala High Court, and M.M. Cheriyan attended that meeting held at the residence of Adv. S. Narayanan Potti. It was decided to form the Kerala Law Academy as a society and Dr. N. Narayanan Nair was authorized to make preliminary arrangements for its registration.

The Society was registered on 17th October 1966 under the Travancore – Cochin Literacy Scientific and Charitable Societies Registration Act (XII of 1955). Adv. S. Narayanan Potti was the President and Dr. N. Narayanan Nair, the Secretary.
The members of the first Executive Committee were the following.
Adv. Kalathil Velayudhan Nair,
Adv. S. Easwara Iyer,
Justice V. R. Krishna Iyer,
Adv. K. Chandrasekharan,
Justice P. Subramonian Potti,
Adv. S. Narayanan Potti (President)
Dr. N. Narayanan Nair (Secretary).
The Governing Council of the Academy included the following persons in addition to the members of the Executive Committee:
Adv. M. M. Abdul Khader
Mr. M. Prabhakaran
Justice V. Sivaraman Nair
Mr. M. M. Cheriyan
Mr. V. Viswanathan, the then Governor of Kerala, was the patron-in-chief and Mr. E.M.S. Namboodiripad, the then Chief Minister, the Patron. The Panel of Chairmen included Justice T. S. Krishnamoorthy Aiyer, Justice K. Sadasivan, Mrs. K.R. Gowri, the then Minister of Law, Mr. C.H. Mohammed Koya, the then Minister for Education, and Prof. Samuel Mathai, the then Vice-Chancellor of Kerala University.
The formal inauguration of the Academy was done on 21st October, 1967 by Mr. E.M.S. Namboodiripad, the then Chief Minister of Kerala, at a colourful function attended by the cream of the society and prominent lawyers, jurists and law teachers from all over the State”.

ആദ്യമായി, മേൽ സൂചിപ്പിച്ചതു പ്രകാരം ഗവർണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും റവന്യൂ മന്ത്രിയും ചാന്സലറും ഒക്കെ ഉൾപ്പെടുന്നതാണ് ലോ അക്കാദമി എന്നത് തീർച്ചപ്പെടുത്തണം. വി വിശ്വനാഥന് ഗവർണർ എന്ന പദവിയനുസരിച്ചുമാത്രമേ അതിന്റെ പേട്രൺ ഇൻ ചീഫ് ആകാനാവു എന്നത് പ്രധാനമാണല്ലോ. അതുപോലെയാണ് ഇഎംഎസ് നമ്പൂതിരിപ്പാടിന് പേട്രൺ ആകാനായതും. അത് വേണ്ടവിധം ഗവർണർ മനസിലാക്കണം. അല്ലെങ്കിൽ ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തേണ്ട ചുമതല ബിജെപിക്കാണ് . അതിനുശേഷം ഗവർണർ സ്വയമേവ, suo-moto, ഇവരുടെയൊക്കെ ഒരു യോഗം വിളിക്കണം. മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്‌ വിസി മാരുടെ യോഗം ഗവർണർ വിളിച്ചുവല്ലോ. അതുപോലെ ലോ അക്കാദമി വിഷയം ചർച്ചചെയ്യാനായി ഒരു യോഗം വിളിക്കട്ടെ.

അതിലേക്ക്‌ ലോ അക്കാഡമിയുടെ തലപ്പത്തുള്ളവരെയും വിളിക്കട്ടെ. അങ്ങിനെ ഒരു യോഗം നടന്നാൽ കാര്യങ്ങൾ പിന്നീട് നേരായപാതയിലാവും. ഒരു പക്ഷെ ഇതിൽ നിന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമൊക്കെ വിട്ടുനിന്നേക്കാം. ഗവർണർ വിളിച്ചിട്ടും അവരെല്ലാം പോയില്ലെങ്കിൽ അതും ഒരു വാർത്തയാണ്. അത് സർക്കാരിന് ഇന്നുള്ള തലവേദന വര്ധിപ്പിക്കുകയെ ഉള്ളൂ എന്നതും കാണേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ, എനിക്ക് തോന്നുന്നത്, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിട്ടുനിന്നാൽ പോലും സിപിഐക്കാരനായ റവെന്യൂ മന്ത്രി ആ യോഗത്തിൽ പങ്കെടുക്കാനിടയുണ്ട്. വിസിക്ക്‌ ഒരു കാരണവശാലും ഒഴിഞ്ഞുനിൽക്കാനാവില്ല. കോളേജ് മാനേജ്‌മെന്റ് പക്ഷമാണ് മറ്റൊന്ന്. മാനേജ്മെന്റിന്റെ ചെയര്മാന് ഇന്നിപ്പോൾ ശ്രീ. കെ അയ്യപ്പൻ പിള്ള സാറാണ്. അദ്ദേഹത്തെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ബിജെപിക്ക് കഴിയും.

പിന്നെ കോൺഗ്രസും ഇക്കാര്യത്തിൽ എതിരഭിപ്രയം പറയാനിടയില്ല. ഇതുചെയ്യാൻ, ചെയ്യിക്കാൻ ഇന്നിപ്പോൾ ബിജെപിക്ക് മാത്രമേ കഴിയൂ. അതിന്‌ ബിജെപി നേതൃത്വം ശ്രമിച്ചാൽ അവരുടെ കീർത്തി വർധിക്കും. ഒരു കാര്യം ചെയ്യാൻ കഴിയുമെങ്കിൽ അതിനായി പരമാവധി ശ്രമിക്കണം. അതാണല്ലോ ഒരു സമരമുഖത്തെ തന്ത്രങ്ങളിൽ പ്രധാനം. അതിന്‌ ശ്രമിക്കുക; വിജയിച്ചാൽ നല്ലത്‌ ; വലിയ നേട്ടം. കഴിയുന്നതെല്ലാം നിങ്ങൾ ചെയ്തോ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ പതറേണ്ടിവരികയുമില്ലല്ലോ.പിന്നെ ചില പൊട്ടലും ചീറ്റലുമൊക്കെ പ്രതീക്ഷിക്കണം. പ്രതിഷേധവും മറ്റും ഉണ്ടാവാനിടയുണ്ട്. സിപിഎം അതിനൊക്കെ തയ്യാറായിക്കൂടായ്കയില്ല എന്നത് ഊഹിക്കാനാവും.

കേന്ദ്ര- സംസ്ഥാന ബന്ധം തകർക്കാനുള്ള കേന്ദ്ര ശ്രമം എന്നൊക്കെ പറയാനിടയുണ്ട്. എന്നാൽ ചാൻസലർ എന്ന നിലക്ക് ഗവർണർക്കു കുറെ കാര്യങ്ങൾ ചെയ്യാൻ അധികാരമുണ്ട്. മുൻപ് ഗവർണർമാർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചതോർക്കുക. ഇപ്പോഴത്തെ ഗവർണർ മാത്രമല്ല, ഷീല ദീക്ഷിത് ആ ചുമതല വഹിച്ചപ്പോഴും അതൊക്കെ നടന്നിരുന്നു. ഇതിപ്പോൾ ഗവർണർ മുഖ്യ രക്ഷാധികാരി ആയിട്ടുള്ള സ്ഥാപനത്തിന്റെ കാര്യമാണല്ലോ. ഗവർണർ ചെയ്യുന്നത് അദ്ദേഹത്തിൽ നിക്ഷിപ്തമായ അധികാരത്തിന്റെ പശ്ചാത്തലത്തിലാണ് എന്നതിനാൽ മറ്റ്‌ സാങ്കേതിക -നിയമ പ്രശ്നങ്ങൾ ഉണ്ടാവാനുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button