KeralaNews

ബംഗാളിലെ നന്ദിഗ്രാം പോലെയാകും കേരളത്തിലെ ലോ അക്കാദമി: അവിടെ സലീം ഗ്രൂപ്പ്, ഇവിടെ ലക്ഷ്മീ ഗ്രൂപ്പ്: ലോ കോളേജ് സമരത്തിന്റെ അന്ത്യത്തെക്കുറിച്ച് കെ. സുരേന്ദ്രൻ

ലോ കോളേജ് വിഷയത്തിൽ പ്രതികരണവുമായി കെ. സുരേന്ദ്രൻ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലക്ഷ്മീ നായരുടെ പിടിവാശിക്കുപിന്നിൽ പിണറായി തന്നെ സഹായിക്കാനുണ്ടെന്ന ഉറപ്പാണെന്ന് ഇപ്പോൾ ബോധ്യമായില്ലേ. അവിടുത്തെ കാര്യങ്ങളൊക്കെ പുറത്തുവന്നാൽ സി. പി. എമ്മിന് വലിയ ബുദ്ധിമുട്ടുണ്ടാവും എന്ന് പിണറായിക്കു നന്നായി അറിയാം. തിരുവനന്തപുരം ജില്ലയിൽ പിണറായിയുടെ അടുത്തയാളുകളാണ് കൃഷ്ണൻനായരും നാരായണൻ നായരും. പിണറായിയുടെ അടുപ്പക്കാരായ പല യുവനേതാക്കളും ബിരുദം നേടിയത് പരീക്ഷ വേറെ ആളുകളെക്കൊണ്ട് എഴുതിച്ചാണ്. കൂട്ടത്തിൽ അഹങ്കാരിയായ ഒരു എം. പി പോലുമുണ്ടെന്ന് സി. പി. എം നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതെല്ലാം അറിയുന്നതുകൊണ്ടാണ് വി. എസ് ശക്തമായ നിലപാടെടുക്കുന്നതും. വടക്കേ ഇന്ത്യയിൽ കാക്ക കരണ്ടടിച്ചു ചത്താൽ പോലും പ്രസ്താവനയിറക്കുന്ന ഡി. വൈ. എഫ്. ഐ നേതാക്കളിൽ ഒരാളുപോലും ഇക്കാര്യത്തിൽ മിണ്ടാത്തതിന്രെ കാരണവും ഇതുതന്നെ. ബംഗാളിലെ നന്ദിഗ്രാം പോലെയാവും കേരളത്തിലെ ലോ അക്കാദമി. അവിടെ സലീം ഗ്രൂപ്പ്. ഇവിടെ ലക്ഷ്മീ ഗ്രൂപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button