വൈറ്റ് ഹൗസില്‍നിന്നും പടിയിറങ്ങിയ ഒബാമ പോയത് എങ്ങോട്ട്? ഈ ചിത്രങ്ങള്‍ ഉത്തരം നല്‍കും

365

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം ലോകം ഇപ്പോഴും ഉറ്റു നോക്കുന്നത് ഒബാമയേയും കുടുംബത്തെയുമാണ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും കുടുംബവും ഇപ്പോൾ യാത്രയിലാണ്. ഒബാമ സകുടുംബം കരീബിയന്‍ ദ്വീപില്‍ അമേരിക്കന്‍ വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ ഉടമസ്ഥതയിലുള്ള കടല്‍തീരത്താണ് ഒഴിവുകാലം ആഘോഷിക്കുന്നത്. എട്ട് വര്‍ഷത്തെ വൈറ്റ് ഹൗസ് ജീവിതത്തിന് ശേഷം മുന്‍പ്രസിഡന്റ് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒബാമയും കുടുംബവും വിര്‍ജിന്‍ കമ്പനിയുടെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്‍സണോടൊപ്പമാണ് അവധിക്കാലം ചെലവഴിക്കുന്നത്.

Untitled-2

കരീബിയന്‍ കടലില്‍ കൈറ്റ് സര്‍ഫിങ്ങ് അടക്കമുള്ള സാഹസിക വിനോദത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അദ്ദേഹം. റിസോര്‍ഡ്‌സ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2007 ല്‍ റിച്ചാര്‍ഡ് വാങ്ങിയ മോസ്‌കിറ്റോ ദ്വീപില്‍ സ്വിമ്മിങ്ങ് സ്യൂട്ടുമണിഞ്ഞ് ബോട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങളും സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങളുമാണ് ബാന്‍സണോയുടെ ബ്ലോഗിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിര്‍ജിന്‍ ദ്വീപുകളിലാണ് ഒബാമയും കുടുംബവുമുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ചുറ്റും ധാരാളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാവും. എന്നാല്‍, ബറാക് വളരെ ശാന്തമായി അവധി ആഘോഷിക്കുകയാണെന്ന അടികുറുപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

Untitled-4

ജനുവരി 20 നാണ് ഒബാമ വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങിയത്. അവധി ആഘോഷിക്കാനായി കാലിഫോര്‍ണിയയിലെ പാം സ്പ്രിങ്‌ലേക്കാണ് ഒബാമ പറന്നത്. ഗോള്‍ഫ് കളിക്കുന്നതിലും സമയം കണ്ടെത്തിയ അദ്ദേഹം പിന്നീടാണ് വിര്‍ജിന്‍ ദ്വീപുകളിലേക്ക് യാത്രയായത്. ഏതാണ്ട് ഒരാഴ്ച്ചയോളമാണ് അദ്ദേഹം അവിടെ ചെലവഴിച്ചത്. ബ്രാന്‍സണ്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ബ്ലോഗ് മുഖാന്തരം പങ്കുവച്ചത്. എല്ലാ വര്‍ഷവും അവധിക്കാല ആഘോഷങ്ങള്‍ക്ക് പ്രത്യേക സമയം കണ്ടെത്താറുള്ള ഒബാമ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ട്.

Untitled-3