NewsIndia

50 രൂപക്ക് എ.ടി.എം കാര്‍ഡ്; സര്‍വീസ് ചാര്‍ജ് ആജീവനാന്തം ഫ്രീ

തിരുവനന്തപുരം: നിശ്ചിത പണമിടപാട് കഴിഞ്ഞാല്‍ എല്ലാ ബാങ്കുകളും എ.ടി.എം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത് ഉപയോക്താക്കളില്‍ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസ് ചാര്‍ജ് ഇല്ലാത്ത ഒരു എ.ടി.എം സര്‍വീസും ഇന്ത്യയില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ തപാല്‍ വകുപ്പാണ് ഈ എ.ടി.എമ്മിന്റെ പിന്നില്‍. റുപേ കാര്‍ഡാണ് പോസ്റ്റല്‍ വകുപ്പ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്.
 
പോസ്റ്റല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെയും എ.ടി.എം കൗണ്ടറില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാനാകും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടെ എത്ര പ്രാവശ്യം തുക പിന്‍വലിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. വെറും 50 രൂപ മുടക്കിയാല്‍ ഏതൊരാള്‍ക്കും പോസ്റ്റല്‍ സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാം. അതേസമയം മറ്റ് ബാങ്കുകളില്‍ റുപേ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ മിനിമം ബാലന്‍സ് 500 മുതല്‍ 1000 വരെ വേണം. മിനിമം ബാലന്‍സ് കുറഞ്ഞു പോയാല്‍ ദിവസവും 20 രൂപ ബാലന്‍സില്‍ നിന്ന് ഈടാക്കുകയും ചെയ്യും.
 
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ഏത് ബാങ്കിന്റെയും എ.ടി.എം കൗണ്ടറുകളില്‍ നിന്ന് പോസ്റ്റല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാവുന്ന സംവിധാനം തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയത്. എല്ലാ പോസ്റ്റ് ഓഫീസുകളും വഴി പോസ്റ്റല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 50 രൂപയും അടച്ചാല്‍ പോസ്റ്റല്‍ എ.ടി.എം കാര്‍ഡിന്റെ സേവനം ലഭിക്കും. ഇന്ത്യയില്‍ കെയുള്ള 2500 പോസ്റ്റല്‍ എ.ടി.എമ്മുകളില്‍ 85 എണ്ണം കേരളത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button