പനീര്‍സെല്‍വത്തെ പിന്തുണക്കണമെന്ന്‍ ഒളിവില്‍ കഴിയുന്ന എം.എല്‍.എമാരോട് അഭ്യര്‍ഥിച്ച് തമിഴ്‌നാട്ടില്‍ വാട്‌സ് ആപ്പ് കത്ത് വൈറലാകുന്നു; കത്ത് വായിക്കാം

92
paneerselvam

തമിഴ്നാട് രാഷ്ട്രീയത്തിൽ ശശി കല പനീർ ശെൽവം പോര് മുറകുന്നതിനിടെ. ശശികല തടവിൽ പാർപ്പിച്ചിരിക്കുന്ന എം.എല്‍.എമാരോട് പനീര്‍സെല്‍വത്തെ പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടുള്ള വാട്‌സ് ആപ്പ് കത്ത്  തമിഴ്‌നാട്ടില്‍ വൈറലാകുന്നു. എംഎൽഎമാരെ അഭിസംബോധന ചെയ്താണ് തമിഴിലുള്ള കത്ത്. പനീർസെൽവത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് ആരാണ് എഴുതിയത് എന്ന് അറിയില്ലെങ്കിലും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് തമിഴ്നാടുകാർക്കുള്ള ആശങ്കയാണ് പ്രകടമാകുന്നത്.

കത്തിന്റെ പൂർണ്ണ രൂപം ചുവടെ (മലയാളം തർജ്ജിമ)

ബഹുമാനപ്പെട്ട എംഎൽഎ,

നിങ്ങളെ വിജയിപ്പിച്ച തമിഴ്മക്കളുടെ സ്വരമാണിത്. ജലവിതരണം, മെച്ചപ്പെട്ട റോഡുകളുടെ അഭാവം, പ്രദേശത്തെ വൈദ്യുതി വിതരണം, സ്കൂളുകളുടെ നിർമാണം തുടങ്ങിയ കാര്യങ്ങൾക്കാണു ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ ആവശ്യപ്പെടുന്നത് ഒരു മുഖ്യമന്ത്രിക്കു വേണ്ടിയാണ്. വി.കെ. ശശികലയെ പിന്തുണയ്ക്കുന്നത് 134 എംഎൽഎമാരാണെന്നു വാർത്തയിൽ പറയുന്നു. പക്ഷേ, 234 മണ്ഡലങ്ങളിലുള്ള ജനങ്ങൾ ഒ. പനീർസെൽവത്തെയാണു പിന്തുണയ്ക്കുന്നത്. നിങ്ങളും പനീർസെൽവത്തെ പിന്തുണയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, ഞങ്ങൾ നിങ്ങളുടെ ഓഫിസുകൾ ബഹിഷ്കരിക്കും. ഇതു നിങ്ങളോടുള്ള ജനങ്ങളുടെ അഭ്യർഥനയല്ല, ഉത്തരവാണ്. നിങ്ങൾ ഇതു ചെയ്താൽ ഞങ്ങൾ വളരെ സന്തുഷ്ടരാകും. ജീവിതത്തിൽ ഒരിക്കലെങ്കിലും മനസാക്ഷിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.