ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം

82

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രമുഖ നടിക്കുനേരെ പീഡനശ്രമം നടന്നതായി പരാതി. കന്നഡ നടി നിവേദിതയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി 31ന് ഗോകർണത്ത് നിന്നും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഗോവയിലേക്ക് മടങ്ങുമ്പോൾ ഒരു റസ്റ്റോറന്റിൽ നിന്നാണ് താൻ പീഡനശ്രമത്തിന് ഇരയായതെന്ന് നിവേദിത പറഞ്ഞു.

ക്യാബിൽ ഒറ്റയ്ക്ക് സഞ്ചരിച്ച താൻ രാത്രി ഭഷണം കഴിക്കാനായി റസ്റ്റോറന്റിൽേ ഇറങ്ങുകായായിരുന്നു. ഈ സമയം മദ്യ ലഹരഹിയിൽ ഏതാനും യുവാക്കൾ തന്റെ സമീപത്തെത്തുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത ശേഷം തന്നോട് ഹോട്ടലിൽ വരാൻ ആവശ്യപ്പെടുകയായിരുന്നെന്നും പിന്നീട് റസ്റ്റോറന്റിലെ ജീവനക്കാരൻ ഇടപെട്ടതിനാലാണ് തനിക്ക് രക്ഷപ്പെടാൻ സാധിച്ചതെന്നും നടി പറഞ്ഞു.പിന്നീട് ഈ ജീവനക്കാരൻ തന്നെ ഹോട്ടലിൽ സുരക്ഷിതമായി എത്തിക്കുകയായിരുന്നെന്നും നിവേദിത പറഞ്ഞു.