Jobs & Vacancies

എന്‍സിസിക്കാരെ കരസേന വിളിക്കുന്നു

എന്‍സിസിക്കാരെ കരസേന വിളിക്കുന്നു.42-ാമത് എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്കാണ് ഇന്ത്യന്‍ ആര്‍മി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കും അവിവാഹിതരായ വനിതകള്‍ക്കുമാണ് അവസരം. യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്കും (സംവരണം ചെയ്ത ഒഴിവിലേക്ക് ) അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്‍.സി.സിയിൽ പ്രവർത്തിക്കുന്ന പുരുഷന്മാര്‍ക്ക് 50തും , വനിതകൾക്ക് 4 ഒഴിവുകളാണുള്ളത്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/തത്തുല്യം. എന്‍.സി.സി.യുടെ സീനിയര്‍ ഡിവിഷന്‍/വിങ്ങില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം. C’ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ‘B’ ഗ്രേഡ് എന്നിവയാണ് അപേക്ഷിക്കാനാവശ്യമായ യോഗ്യത.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15. ഓൺലൈൻ അപേക്ഷക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ; joinindianarmy

shortlink

Related Articles

Post Your Comments

Related Articles


Back to top button