Technology

നിങ്ങളുടെ ഫോണിലേക്ക് ഈ നമ്പറുകളില്‍നിന്ന് കോള്‍ വന്നാല്‍? സൂക്ഷിക്കണം

പല നമ്പറുകളില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാറുണ്ടല്ലോ. പല നമ്പറുകളും അറിയാത്തതായിരിക്കാം. എങ്കിലും അറിയാത്ത നമ്പറില്‍ നിന്നുള്ള കോള്‍ വന്നാല്‍ എടുക്കാതിരിക്കാറില്ല. എന്നാല്‍, ഇനിയെങ്കിലും നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഫോണിലേക്ക് +381, +256, +447 എന്നു തുടങ്ങിയ വിദേശ കോളുകള്‍ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതാണ്.

പണം തട്ടിപ്പിന്റെ പുതിയ വഴികളാണിവ. രാത്രികാലങ്ങളിലാണ് ഇത്തരം കോളുകള്‍ നിങ്ങളെ തേടി എത്തുക. ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കാണ് വിളികള്‍ പ്രധാനമായും വരുന്നത്. പല നമ്പരുകളില്‍ നിന്നാകും വിളികളെത്തുന്നത്. ഇത്തരം വിളികളോട് പ്രതികരിക്കരുതെന്നാണ് സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫോണ്‍ എടുത്താല്‍ പണം നഷ്ടമാകും.

പുരുഷന്മാരെ ആകര്‍ഷിക്കാനായി സ്ത്രീ ശബ്ദത്തിലുള്ള വിളികളാണ് കൂടുതല്‍ ഉണ്ടാവുന്നത്. ഫോണ്‍ വെച്ച ശേഷമായിരിക്കും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button