KeralaNattuvarthaNews

ട്രെയിനിൽ പീഡന ശ്രമം : പ്രതിക്ക് മൂ​ന്ന്‍ വ​ർ​ഷം ക​ഠി​ന​ത​ട​വ്

ട്രെയിനിൽ പീഡന ശ്രമം പ്രതിക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വ്. ലേ​ഡീ​സ് കം​പാ​ർ​ട്ടു​മെ​ന്‍റി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബി​കോം വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ കൊ​ടു​ങ്ങ​ല്ലൂ​ർ പെ​രി​ഞ്ഞ​നം കൊ​റ്റ​ൻ​കു​ളം ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ വി​ന​യ​നെ(44) യാ​ണ് തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വിനും  ഒ​രു മാ​സം വെ​റും​ത​ട​വിനും  ശി​ക്ഷ വിധിച്ചത്. 2016 മാ​ർ​ച്ച് 14 ന് ​ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗുരുവായൂരിലെ അമ്മയുടെ വീട്ടിൽ നിന്നും ക​ള​മ​ശേ​രി​യി​ലെ കോ​ള​ജി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വിദ്യാർത്ഥിനിയെ ​ കോ​ച്ചി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്രതി ക​ട​ന്നു​പി​ടി​ക്കു​ക​യും ബാ​ത്ത് റൂ​മി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button