തമിഴ്‌നാട് മുഖ്യമന്ത്രി: തമിഴ് ചലച്ചിത്രതാരങ്ങളുടെ വ്യത്യസ്തമായ പ്രതികരണം ഇങ്ങനെ

70

ചെന്നൈ: കാവല്‍മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിനു അനുകൂല നിലപാട് തമിഴ്‌നാട് ഗവര്‍ണര്‍ സ്വീകരിച്ചതിനു പിന്നാലെ വ്യത്യസ്തരീതിയിലുള്ള പ്രതികരണങ്ങളുമായി തമിഴ് ചലച്ചിത്രലോകം രംഗത്തെത്തി. നിരവധി ചലച്ചിത്രതാരങ്ങള്‍ പനീര്‍സെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ശശികല ക്യാംപില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്ന എം.എല്‍.എമാരുടെ മൊബൈല്‍ നമ്പര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് നടന്‍ അരവിന്ദ് സ്വാമി പനീര്‍സെല്‍വത്തിനു പിന്തുണ അറിയിച്ചത്. അരവിന്ദ് സ്വാമിക്കു പുറമേ നടി ഗൗതമി, ടി. രാജേന്ദ്രന്‍, പാര്‍ഥിപന്‍, വിജയ് സേതുപതി, ആര്യ, എസ്.വി. ശേഖര്‍, രഞ്ജിനി, മന്‍സൂര്‍ അലിഖാന്‍ തുടങ്ങിയവര്‍ പരസ്യമായി പനീര്‍സെല്‍വത്തെ അനുകൂലിച്ച് രംഗത്തെത്തി. പ്രമുഖ താരം കമല്‍ഹാസന്‍ ശശികലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്‍ എം.പിയും ആക്ഷന്‍ താരവുമായ വിജയശാന്തി മാത്രമാണ് നിലവില്‍ ശശികലയെ പിന്തുണച്ചിട്ടുള്ളത്.