സദാചാര ഫെഡറേഷന്‍ ഓഫ് ഇന്ത്യ – എസ്.എഫ്.ഐക്കെതിരെ ട്രോള്‍ പെരുമഴ; രസകരമായ ട്രോളുകള്‍ കാണാം

146

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെയും പെണ്‍സുഹൃത്തുക്കളെയും മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാകുന്നു. എസ്.എഫ്.ഐയുടെ സദാചാര നിലപാടിനെ ട്രോളുകളിലൂടെ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം. എസ്.എഫ്.ഐയുടെ പൂര്‍ണരൂപം സദാചാര ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നാണ് ട്രോളന്‍മാരുടെ വ്യാഖ്യാനം. പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കുഴിമാടം ഒരുക്കും വേണേല്‍ കസേരയും കത്തിക്കും. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ അവരെ തല്ലിയും ഓടിക്കും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഈ എസ്.എഫ്ഐയെ പറ്റി ഞാന്‍ നന്നായി അന്വേഷിച്ചു. ലക്ഷ്മി നായരെ പേടിച്ച് സമരം അവസാനിപ്പിക്കുമ്പോ ഇവരുടെ പേര് ‘സാരിത്തുമ്പ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’, ഏത് രേഖ കിട്ടിയാലും അതില്‍ കേറി ഒപ്പിടുമ്പോ ഇവരുടെ പേര് ‘സിഗ്‌നേച്ചര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ’, ദേ ഇപ്പൊ യൂണിവേഴ്സിറ്റി കോളജില്‍ ഗുണ്ടായിസം കാണിക്കുമ്പോ ഇവരുടെ പേര് ‘സദാചാര ഫെഡറേഷന്‍ ഓഫ് ഇന്ത്യ’ എന്ന് വിവിധ പേരുകളും ട്രോളന്മാര്‍ എസ്.എഫ്.ഐയ്ക്ക് നല്‍കിയിട്ടുണ്ട്.

troll10troll4troll2troll9troll8troll7troll6troll5