സംശയകരമായ ബാങ്ക് നിക്ഷേപം ; മറുപടിക്കുള്ള സമയപരിധിയെക്കുറിച്ച് ആദായനികുതി വകുപ്പ്

46

ന്യൂ ഡൽഹി : നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ ബാങ്ക് നിക്ഷേപം നടത്തിയവർക്ക് മറുപടി നൽകാനുള്ള സമയപരിധി ആദായനികുതി വകുപ്പ് നീട്ടി. നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 15 വരെയാണ് നീട്ടി നൽകിയത്.

നവംബർ ഒൻപത് മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ അഞ്ചുലക്ഷം രൂപയിലേറെയുള്ള നിക്ഷേപങ്ങൾ നടത്തിയ 18 ലക്ഷം പേർക്കാണ് 10 ദിവസത്തിനകം അതിന്റെ ഉറവിടം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ നികുതി വകുപ്പ് എസ് എം എസ്സായും ഇ -മെയിൽ ആയും ജനുവരി 31 ന് നോട്ടീസ് അയച്ചത്.