India

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ ബിജെപിയുടെ പതാക ഉയര്‍ന്നു; സംഭവത്തിനുപിന്നില്‍

ഹരിദ്വാര്‍: ബിജെപിയെ വിമര്‍ശിച്ച് നടക്കുന്ന രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ ബിജെപിയുടെ പതാക ഉയര്‍ന്നു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. റോഡ് ഷോയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചുകയറുകയായിരുന്നു.

ബിജെപിയുടെ പതാകയും വഹിച്ച് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയേകിയുള്ള മുദ്രാവാക്യങ്ങളും ഉയര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ റോഡ് ഷോ അലങ്കോലമായത്. ബിജെപിക്കുള്ള പിന്തുണ ഇതില്‍ നിന്നു തന്നെ മനസ്സിലായി.

ഹരിദ്വാറില്‍ ബിജെപിക്കുള്ള പിന്തുണ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ തന്നെ കോണ്‍ഗ്രസിന് മുന്നില്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു.

അഴിമതിക്കാരായ ജനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്മേല്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button