CricketSports

കാഴ്ച പരിമിതരുടെ ട്വന്‍റി-ട്വന്‍റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

കാഴ്ച പരിമിതരുടെ ട്വന്‍റി-ട്വന്‍റി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ബെംഗളൂരില്‍ നടന്ന ഫൈനൽ മത്സരത്തിൽ പാകിസ്താനെ ഒന്‍പത് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. തുടർന്ന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍ പ്രകാശ ജയരാമയ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയുടെ ജയത്തെ എളുപ്പമാക്കി. പുറത്താകാതെ 99 റണ്‍സാണ് പ്രകാശ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് കിരീടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button