KeralaNattuvarthaNewsNews Story

സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു

സിപിഎമ്മിന്റെ ക്ഷേത്ര അയിത്തത്തിനെതിരെ ബിജെപിയുടെ സമരം ശക്തമാകുന്നു. കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള പാമ്പാടി ആലിൻകീഴിൽ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നള്ളിക്കുന്ന ചടങ്ങിൽ പുലയരുടെ വീടുകൾ ഒഴിവാക്കുന്ന സിപിഎമ്മിന്റെ അയിത്തത്തിനെതിരെയാണ് ബിജെപി കളക്ട്രേറ്റ് പടിക്കൽ അനശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. തങ്ങളെ ഏതു വിധേനെയും തിരിച്ചടി നല്‍കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന സമരത്തെ തടയാനും സി പി എം ശ്രമിക്കുന്നുണ്ട്.

പാമ്പാടി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ദേവിയുടെ പ്രതീകമായി വിശ്വാസികളുടെ വീട്ടിൽ തിരുവായുധം എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. ഈ ചടങ്ങിൽ പുലയ വിഭാഗക്കാരുടെ വീട് ഒഴിവാക്കുന്നതിനെതിരെ കുറെ കാലമായി ഇവിടെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. തീയ്യ സമുദായത്തിന്റെതായ കാവിന്റെ ഭരണം സിപിഎമ്മിന്റെ കൈകളിലാണ്.  ഈ മാസം 8 മുതൽ 11 വരെ നടന്ന ഉത്സവത്തിലെ തിരുവായുധം ഏഴുന്നള്ളത്ത് ഹൈന്ദവ വിഭാഗത്തിൽപെട്ട എട്ട് സമുദായക്കാരുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടും, പുലയവിഭാഗക്കാരെ ഒഴിവാക്കിയതിനെതിരായാണ് ബിജെപിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. പുലയരോടുള്ള വംശീയ അയിത്തമാണ് സിപിഎം(എം)ഇതിലൂടെ നടത്തുന്നതെന്ന് സമരക്കാർ ആരോപിക്കുന്നു. കൂടാതെ വളപട്ടണം പോലീസ് ഇത് സംബന്ധിച്ച് പുലയ വിഭാഗത്തിൽ പെട്ട അമ്പത് വിദ്യാർത്ഥികൾ പരാതിയും നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും കുറ്റ പത്രം സമർപ്പിച്ചിട്ടില്ല.

ക്ഷേത്ര കമ്മറ്റിക്കെതിരെ എന്‍ഡിഎ ഘടക കക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേത്രത്വത്തില്‍ പിന്നോക്ക സമുദായക്കാര്‍ നടത്തുന്ന സമരത്തിന് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. “ഗുരുവായൂര്‍ സത്യാഗ്രഹത്തിനു നേത്രത്വം നല്‍കിയ എകെജിയുടെ നാട്ടുകാര്‍ ആചാര സ്വാതന്ത്ര്യത്തിനായി സിപി എമ്മിന്‍റെ ആസ്ഥാന കേന്ദ്രമായ എകെജി സെന്‍ററിന് മുന്‍പില്‍ സമരം നടത്തേണ്ട ഗതികേടിലാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ട്ട്യം പ്രഖ്യാപിച്ച് കണ്ണൂരിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ രീതിയില്‍ തുടങ്ങിയ സമരം മാധ്യമങ്ങളിലൂടെ വലിയ ചര്‍ച്ചയായതോടെ സംഭവത്തില്‍ സിപിഎം സംഭവത്തില്‍ അടിയന്തരമായി ഇടപെടുന്നു എന്നാണ് വിവരം. പൊതുവേ ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടാത്ത നേത്രത്വം ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ നേരിട്ടെത്തുന്നു. ഇതിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍റെ നേത്രത്വത്തില്‍ ക്ഷേത്രഭാരവാഹികളും,വിശ്വാസികളുമായി ചര്‍ച്ച നടത്തി.

“ക്ഷേത്രത്തില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ട്. തിരുവായുധ എഴുന്നള്ളിപ്പ് ആചാരപ്രകാരമുള്ള വീടുകളില്‍ മാത്രമേ നടത്താറുള്ളു എന്ന്‍ സിപി എം നേതാക്കള്‍ പറഞ്ഞു. കണ്ണൂരിലെ മിക്ക കാവുകളിലും ഇത് തന്നെയാണ് ആചാരമെന്നും” നേതാക്കള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button