News

കേരളത്തിലെ കോണ്‍ഗ്രസിന് യുപിയിലെ അവസ്ഥ വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന് യുപിയിലെ അവസ്ഥ വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. യു ഇപ്പോള്‍ വന്നുപെട്ട അവസ്ഥയില്‍നിന്ന് എങ്ങനെ കരകയറാമെന്നതിനെക്കുറിച്ച്‌ കോണ്‍ഗ്രസ്സില്‍ അര്‍ഥവത്തായ ചര്‍ച്ച നടക്കണം.
അത് നടക്കുന്നില്ല. ബിജെപി കേരളത്തില്‍ വളരാന്‍ എന്താണ് കാരണമെന്ന് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറാകണം.
ഇപ്പോള്‍ കോണ്‍ഗ്രസിന് എത്ര സീറ്റ് നല്‍കണമെന്ന് നിശ്ചയിക്കുന്നത് മറ്റു പാര്‍ട്ടികളാണ്. കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിച്ചില്ലെങ്കില്‍ യുപിയിലെ അവസ്ഥ കേരളത്തിലും വരും. ശങ്കരനാരായണന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് കൂട്ടായ ഒരു നേതൃത്വമില്ല.
സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് തെറ്റല്ല. .നെഹ്റു അലഹബാദ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായത് തെരഞ്ഞെടുപ്പിലൂടെയാണ്. താന്‍ പാലക്കാട് ഡിസിസി പ്രസിഡന്റായത് തെരഞ്ഞെടുപ്പിലൂടെയാണ്. ഇപ്പോഴും വേണ്ടത് തെരഞ്ഞെടുപ്പാണ്. ഹൈക്കമാന്‍ഡ് അതിനു തയ്യാറുമാണ്. എന്നാല്‍ ഇവിടെ നോമിനേഷന്‍ ഭാരവാഹികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button