Kerala

സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം-നിരവധിപേര്‍ക്ക് പരിക്ക്; ഹര്‍ത്താല്‍

കുളത്തൂപ്പുഴ•കൊല്ലം കുളത്തൂപ്പുഴയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ സ്വദേശികളായ അനസ്, അനില്‍കുമാര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കുളത്തൂപ്പുഴയില്‍ പ്രാദേശിക ഹര്‍ത്താലിന് സി.പി.എം ആഹ്വാനം ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം. രണ്ട് ദിവസം മുന്‍പ് ശാഖകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആർ.എസ്.എസ് പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രവർത്തകർ സാംനഗറിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഇരു കൂട്ടരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ്ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button