NewsInternational

പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്ക് ലയനം

അബുദാബി :   പ്രവാസി ബാങ്ക് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ ലയിക്കുന്നു. ഫസ്റ്റ് ഗള്‍ഫ് ബാങ്കും അബുദാബി നാഷണല്‍ ബാങ്കും തമ്മിലുള്ള ലയനം ഏപ്രില്‍ ഒന്നിനു പ്രാബല്യത്തിലാവും. ലയനത്തിനുശേഷമുള്ള പുതിയ ഓഹരി വ്യാപാര ഇടപാടുകള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും.
രണ്ടു ബാങ്കുകളിലെയും ഓഹരി പങ്കാളികളുടെ രേഖകളും ഭാഷാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് പൂര്‍ത്തിയാക്കി. ബാങ്കിലെ ഉപയോക്താക്കളുടെ കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍ യാതൊരു സാങ്കേതിക തടസ്സങ്ങളും ഇല്ലാതെ ഏപ്രില്‍ രണ്ടുമുതല്‍ സുഗമമായി നടപ്പാക്കാനാവും.
രണ്ടു ബാങ്കുകളുടെയും മൊത്തം ആസ്തി 2016 അവസാനം 665.8 ബില്യന്‍ ദിര്‍ഹമായാണു കണക്കാക്കിയതെന്നു പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബാങ്കുകളുടെ സംയോജിതമായ നിക്ഷേപം 402.58 ബില്യണ്‍ ദിര്‍ഹമാണെന്നു സംയുക്ത സാമ്പത്തിക പ്രസ്താവനയില്‍ പറയുന്നു. ബാങ്കുകളുടെ വായ്പ മൂല്യം 2016 അവസാനം 357.2 ബില്യണ്‍ ദിര്‍ഹം ആയിരുന്നു.

മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനത്തിന്റെ രൂപീകരണത്തിനാണ് ഈ ലയനം വഴിയൊരുക്കുന്നത്. ലയനംമൂലം ഒരുവര്‍ഷം 500 ദശലക്ഷം ദിര്‍ഹം പ്രവര്‍ത്തന ചെലവു കുറയ്ക്കാന്‍ കാരണമാവുമെന്നാണു കണക്കാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button