KeralaNews

സി.പി.ഐ എം.എല്‍.എയെ പാര്‍ട്ടി നേതാവ് ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവം : വിവാദം കത്തുന്നു

പത്തനംതിട്ട: അടൂര്‍ എം എല്‍ എ ചിറ്റയംഗോപകുമാറിനെ ജാതിപേര് വിളിച്ച് അക്ഷേപിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംസ്ഥാന സി.പി.ഐ നേതൃത്വത്തിന് പുതിയ തലവേദനയായി. സി പി ഐ പത്തനംജില്ല അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലും പ്രതിശുഭ വധുവും തമ്മിലുള്ള സ്വകാര്യ ഫോണ്‍ സംഭാഷണത്തിലാണ് എം എല്‍ എയെ അധിക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തെ കുറിച്ച് സി പി ഐ ജില്ലാനേതൃത്വം അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസമാണ് മനോജ് ചരളേലിന്റെ ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മനോജും വിവാഹം നിശ്ചയിച്ച സ്ത്രീയും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായി പറയുന്നത്. അടൂരില്‍ നടക്കുന്ന റവന്യൂജില്ല കലോത്സവത്തിന്റെ സംഘാടക സമതിയുടെ ചെയര്‍മാന്‍ ചിറ്റയം ഗോപകുമാറാണന്നും അതുകൊണ്ട്തന്നെ താന്‍ കലോല്‍ത്സവത്തിന് വരുന്നില്ലന്നും മനോജ് പറയുന്നതായാണ് ശബ്ദ രേഖ.
സംഭവം വൈറലായതോടെ സി പി ഐ നോതൃത്വവും അന്വേഷണം തുടങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച് ആരുംതന്നെ പാര്‍ട്ടിയില്‍ പരാതി നല്കിയിട്ടില്ലെന്നാണ് സി.പി.ഐ ജില്ലനേതൃത്വം പറയുന്നത്. ഫോണ്‍സംഭാഷണം പുറത്ത് വിട്ടത് തന്നെ അപമാനിക്കനാണന്നും ഇതിന് എതിരെ കോടതിയെ സമീപിക്കുമെന്നാണ് മനോജ് പറയുന്നത്.

പാര്‍ട്ടിക്ക് ഉള്ളിലെ ചിലരും ഫോണ്‍സംഫാഷണം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉണ്ടെന്നും പറയുന്നു. തല്‍ക്കാലം പ്രതികരിക്കാന്‍ ഇല്ല എന്നനിലപാടിലാണ് ചിറ്റയം ഗോപകുമാര്‍ എം എല്‍ എയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button