KeralaNews

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടി: ആ സ്ഥലം തിരികെ എടുക്കണം

തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് സ്വകാര്യവൽക്കരിക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും സ്വകാര്യവൽക്കരിക്കുകയാണെങ്കിൽ ഈ സ്ഥലം സംസ്ഥാന സർക്കാർ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാജ്‌പേയി സർക്കാരിന്റെ കാലത്ത് 70 % ഓഹരി വിൽക്കാൻ ശ്രമം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി ഇക്കാര്യം വാജ്‌പേയിയുടെ ശ്രദ്ധയിൽ പെടുത്തുകയും കേന്ദ്രം പിന്മാറുകയും ചെയ്തിരുന്നു. 100 ശതമാനത്തിലേറെ ഉൽപാദനം നടക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം തുടക്കം മുതൽ തന്നെ ലാഭത്തിലാണ്. തുടർന്ന് ഫാക്ടറി പ്രവർത്തിക്കുന്ന 700 ഏക്കർ റിയൽ എസ്റ്റേറ്റ് ലോബി കൈക്കലാക്കാതിരിക്കാൻ അനുവദിക്കരുതെന്ന നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button