നോക്കിയ ഫോണുകള്‍ എത്തുന്നു ; കാത്തിരിക്കേണ്ടത് ദിവസങ്ങള്‍ മാത്രം

94
phone

ബാഴ്‌സലോണ : നോക്കിയയുടെ തിരിച്ചു വരവ് കാത്തിരിക്കുന്നവര്‍ക്കായി നോക്കിയ ഫോണുകള്‍ എന്ന് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് കമ്പനി. ഫെബ്രുവരി 26ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാവും പുതിയ ഫോണുകള്‍ പുറത്തിറക്കുക. നോക്കിയ 3,5 എന്നീ ഫോണുകളാവും കമ്പനി പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊടൊപ്പം തന്നെ പഴയ പുലിയായ 3310വിനെ വീണ്ടും വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ നിരയില്‍ കണുവെച്ചാണ് നോക്കിയ 3,5 എന്നീ രണ്ട് മോഡലുകളെ അവതരിപ്പിക്കുന്നത്. 5.2 ഇഞ്ച് ഡിസ്‌പ്ലേയാവും നോക്കിയ 3ക്ക് ഉണ്ടാവുക. ആന്‍ഡ്രോയിഡ് ന്യൂഗട്ടിലാവും പ്രവര്‍ത്തനം. 1.4 ജിഗാഹെഡ്‌സിന്റെ സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറാവും ഫോണിന് കരുത്ത് പകരുക. രണ്ട് ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്‌റ്റോറേജ് സവിശേഷതകള്‍. 13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടാവുക. സമാനമായ ഫീച്ചറുകള്‍ തന്നെയാവും നോക്കിയ 5ക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്യാമറയിലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.