ചരിത്ര നേട്ടത്തിന് കോടാനുകോടി അഭിനന്ദനങ്ങൾ- ഐഎസ്‌ആര്‍ഒയെ അഭിനന്ദനം അറിയിച്ച്‌ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

148
Sriharikota: Space agency Indian Space Research Organisation (ISRO) successfully launching a record 104 satellites, including India’s earth observation satellite on-board PSLV-C37/Cartosat2 Series from the spaceport of Sriharikota on Wednesday. PTI Photo(PTI2_15_2017_000107B)

 

ന്യൂഡല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ച ഐ എസ് ആർ ഒ യ്ക്ക് അഭിനന്ദന വര്ഷവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും.

ഈ നേട്ടം രാജ്യത്തെ ഏറെ അഭിമാനമുളളതാക്കുന്നുവെന്നും ഒരിക്കല്‍ കൂടി ഇന്ത്യയുടെ ബഹിരാകാശ ശേഷി ഐഎസ്‌ആര്‍ഒ തെളിയിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. ഇത് ബഹിരാകാശ പദ്ധതികളില്‍ ഒരു നാഴികക്കല്ലായി ഇന്നത്തെ ദിവസം രേഖപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു.രാജ്യത്തിന്റെ ബഹിരാകാശ ശേഷി മെച്ചപ്പെടുത്താന്‍ വീണ്ടും പരിശ്രമിക്കാന്‍ ഐഎസ്‌ആര്‍ഒയോട് അഭ്യര്‍ഥിക്കുന്നതായും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.രാജ്യത്തെ ബഹിരാകാശ ശാസ്ത്ര സമൂഹത്തിന് അഭിമാനം പകരുന്ന നേട്ടമാണിതെന്നും അവിസ്മരണീയമായ ചുവടുവെയ്പാണ് ഐഎസ്‌ആര്‍ഒ നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഇവരെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.