NewsIndia

ചെയ്ത തെറ്റ് തിരുത്തിയിട്ടും ‍അധ്യാപകര്‍ കളിയാക്കി നാണക്കേട് കാരണം ഏഴാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു.സഹപാഠിയുടെ നൂറു രൂപ മോഷ്ടിച്ച എഴാം ക്ലാസുകാരനായ പവന്‍ അതില്‍ മുപ്പതു രൂപ ചെലവാക്കി. എന്നാല്‍ ഇതിനിടെ തെറ്റ് മനസിലാക്കിയ കുട്ടി സുഹൃത്തിന് പണം തിരികെ നല്‍കി.

പക്ഷെ സംഭവം അറിഞ്ഞ സ്കൂള്‍ അധികൃതര്‍ കുട്ടിക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാവാതെ കുട്ടിയെ ശകാരിക്കുകയും പിതാവിനെ വിളിച്ചു പിതാവിന്റെ മുന്നില്‍ വെച്ച് ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് പിതാവും മകനെ ശിക്ഷിച്ചു. സ്കൂളില്‍ നിന്നും വീട്ടിലെത്തിയ പവന്‍ സ്കൂള്‍ യൂണിഫോമില്‍ തന്നെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ പിതാവ് ജയശീലന്‍ പരാതി കൊടുത്തു. തന്റെ മകന്‍ തെറ്റ് തിരുത്തി പണം തിരികെ കൊടുത്തിട്ടും കുട്ടിയെ കളിയാക്കിയത് മാനസിക പീഡനം ആണെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button