പാക്കിസ്ഥാനില്‍ സ്‌ഫോടനം: നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, അനേകം പേര്‍ക്ക് പരിക്ക്

93
attack

പാക്കിസ്ഥാന്‍ പള്ളിയില്‍ ഉഗ്ര സ്‌ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ മരിച്ചെന്നാണ് പ്രാഥമിക കണക്ക്. സ്‌ഫോടനത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുഫി ആരാധനാലയത്തിലാണ് ആക്രമണം നടന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഒരാഴ്ചയില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ തീവ്രവാദ ആക്രമണം ഉണ്ടാകുന്നത്. തിരക്കേറിയ ടൗണിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി പേര്‍ എത്തുന്ന ആരാധനാലയമാണ് ഇവിടം. പരിക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമാണെന്നാണ് പാക്കിസ്ഥാന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും കൂടാമെന്നും സൂചനയുണ്ട്.