Kerala

ഓട്ടോ ഗ്യാരേജിന് നേരെ ബോംബേറും തീവെപ്പും

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ ഗ്യാരേജിന് നേരെ ബോംബേറും തീവെപ്പും. കോഴിക്കോട് പേരാമ്പ്രയിലാണ് അക്രമം നടന്നത്. അര്‍ദ്ധരാത്രിയിലാണ് പേരാമ്പ്ര കൈതയ്ക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ഗിരീഷിന്റെ ഓട്ടോ ഗാര്യേജിന് നേരെ അക്രമം ഉണ്ടായത്.

ബോംബുകള്‍ നിര്‍വീര്യമായതിനെ തുടര്‍ന്ന് തല നാരിഴയ്ക്കാണ് വന്‍ അപകടം ഓഴിവായത്. സ്റ്റീല്‍ ബോംബുകള്‍ നിര്‍വീര്യമായതു കൊണ്ട് സമീപത്തുള്ള നിരവധി ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിയുണ്ടാകുന്ന വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ബോംബ് പൊട്ടാത്തതിനെ തുടര്‍ന്നാണ് പിന്നീട് തീവെപ്പുണ്ടായതെന്നാണ് വിവരം. ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി. പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button