ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

90

കൊച്ചി•ദളിത്‌ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന കേസില്‍ ലോ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരേ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അരസി ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലക്ഷ്മി നായര്‍ ഹൈക്കോടതിയെ സമീപിച്ചത്.