മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവാവ് പിടിയില്‍

75
arrested

നിലമ്പൂര്‍ : നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റെന്നു സംശയിക്കുന്ന യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ അയ്യപ്പനാണ് തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായത്. അയ്യപ്പനെ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു വരികയാണ്. നേരത്തെ പോലീസുമായി ഏറ്റുമുട്ടല്‍ നടന്ന പടുക്ക ഫോറസ്റ്റ് ഓഫീസിനു സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം വനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നടത്തിയ തെരച്ചിലിലാണ് അയ്യപ്പന്‍ തണ്ടര്‍ബോള്‍ട്ടിന്റെ വലയിലാകുന്നത്. പിടിയിലായ ഉടന്‍ ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി പോലീസ് അറിയിച്ചു.