ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ നരേന്ദ്രമോദിയോട് രാഹുല്‍ഗാന്ധി

75
Rahul

ലക്‌നൗ: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മോദിയോട് രാഹുല്‍ ആവശ്യപ്പെടുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയാറാകാത്ത മോദിയെ രാഹുല്‍ വിമര്‍ശിച്ചു. മനസ് പറയുന്നതല്ല കേള്‍ക്കേണ്ടതെന്നും രാഹുല്‍ പറയുന്നു.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പ്രസംഗിച്ചത്. മോദിജി ചോദിക്കുന്നത് എന്താണ് അവരുടെ പ്രശ്‌നമെന്നാണ്. മോദിജി നിങ്ങള്‍ മനസു പറയുന്നത് കേള്‍ക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കൂ എന്നാണ് രാഹുല്‍ പറയുന്നത്.