സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു

107
nirmalanadhagiri

പാലക്കാട് : സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാവിലെ അസുഖം മൂര്‍ച്ചിച്ചതോടെ പാലക്കാട് തങ്കം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും വൈകുന്നേരം ആറരയോടെ സമാധിയാവുകയായിരുന്നു.

ആത്മീയ രംഗത്തും കാന്‍സര്‍ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായിരുന്ന നിര്‍മലാനന്ദഗിരി ഒറ്റപ്പാലം കയറംമ്പാറ പാലയില്‍ മഠത്തിലായിരുന്നു വര്‍ഷങ്ങളായി താമസിച്ചിരുന്നത്. വര്‍ഷങ്ങളായി മഠത്തില്‍ താമസിക്കുകയായിരുന്ന നിര്‍മാലനന്ദഗിരിയെ ശിഷ്യന്‍മാരായിരുന്നു നോക്കിക്കൊണ്ടിരുന്നത്.