ബാഡ്മിന്റണില്‍ പിവി സിന്ധുവിന് ഒരു പൊന്‍തൂവല്‍ കൂടി

103
pv-sindhu-height

മുംബൈ: ഇന്ത്യയുടെ അഭിമാന താരം പിവി സിന്ധുവിന് വീണ്ടും തിളക്കം. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കരിയര്‍ ബെസ്റ്റ് റാങ്ക് സിന്ധുവിന്. റാങ്കിംഗില്‍ അഞ്ചാമതാണ് സിന്ധുവിന്റെ സ്ഥാനം. നേരത്തെ ആറാം സ്ഥാനത്തായിരുന്നു സിന്ധു.

അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്റെ അകാനെ യാമാഗുച്ചിയെ മറികടന്നാണ് അഞ്ചാം റാങ്കിലെത്തിയത്. അതേസമയം, ഇന്ത്യയുടെ സൈന നെഹ്വാള്‍ ഒന്‍പതാം റാങ്കില്‍ തുടരുകയാണ്. തായ്‌പേയിയുടെ ടായ് സു യിങാണ് ഒന്നാം സ്ഥാനത്തുള്ളത്.