ലോ അക്കാദമി സമര വിജയത്തിന് ശേഷം കോടിയേരി പേരൂര്‍ക്കടയിലെത്തിയത് പൂരപ്പറമ്പിലെ ആനപിണ്ഡം വാരാനോ? – വി.വി രാജേഷ്

86
Vv-rajesh

കോട്ടയം•സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രസംഗം. കോട്ടയം മറ്റക്കര ടോംസ് എഞ്ജീനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യവെയാണ് കൊടിയേരി വിവി രാജേഷിന്റെ നാവിന്റെ ചൂടറിഞ്ഞത്. ലോ അക്കാദമി സമരം നടക്കുമ്പോള്‍ മാളത്തിലൊളിച്ച കൊടിയേരി ഇപ്പോഴാണ് പൊങ്ങുന്നത്. പൂരപ്പറമ്പില്‍ നിന്ന് ആന പോയിക്കഴിക്കുമ്പോള്‍ പിണ്ഡം വാരാന്‍ എത്തുന്നതു പോലെയേ ഇതിനെ കാണാന്‍ കഴിയൂ. എല്ലാം കഴിഞ്ഞപ്പോള്‍ കൊടിയേരി വന്നിട്ട് ബിജെപിയെ വിമര്‍ശിച്ച് സായൂജ്യം അണയുന്നു. ഇതിലും ഭേദം പൂരപ്പറമ്പിലെ ആനപിണ്ടം വാരാന്‍ പോകുന്നതാണെന്നും രാജേഷ് പരിഹസിച്ചു. ലോ അക്കാദമി സമരം ഒരു സൂചന മാത്രമാണ്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സാശ്രയ കോളജുകളുടെ ധാര്‍ഷ്ഠ്യം അവസാനിക്കാന്‍ പോകുകയാണ്. വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് മുമ്പില്‍ സ്വാശ്രയ കോളജ് മൊനേജ്മെന്റുകള്‍ മുട്ടു മടക്കും. അതേസമയം എസ്.എഫ്.ഐ വന്ധ്യം കരിക്കപ്പെട്ട പ്രസ്ഥാനമായി മാറിക്കഴിഞ്ഞെന്നും വി.വി രാജേഷ് പറഞ്ഞു.