അവർ വെട്ടിയതെന്തിന് ? നടൻ ബാബുരാജ് പറയുന്നു

45

വെട്ടേറ്റ് ആശുപത്രിക്കിടക്കയിലായ ബാബുരാജ് ആശുപത്രിക്കിടക്കയില്‍ നിന്ന് ഫേസ്ബുക്ക് വിഡിയോയുമായി രംഗത്ത്. ആഴത്തില്‍ തന്നെ മുറിവേറ്റിട്ടുണ്ട്. നെഞ്ചിലെ മസിലിനാണ് വെട്ട്. കാര്യം മനസിലാക്കും മുമ്ബ് തന്നെ താനാണ് കുറ്റക്കാരനെന്നും കുഴപ്പക്കാരനെന്നും ഉറപ്പിക്കും പോലെയാണ് ചില മാധ്യമങ്ങള്‍ പെരുമാറിയതെന്നും ബാബുരാജ് പറയുന്നു. സണ്ണി തോമസ് കബളിപ്പിച്ച്‌ സ്ഥലം കൈമാറിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബാബുരാജ് പറയുന്നു
.തോമസ് സണ്ണി എന്നയാളുടെ എല്ലാ മക്കള്‍ക്കും അവകാശപ്പെട്ട ഭൂമി സണ്ണി തോമസ് തനിക്ക് കൈമാറുകയായിരുന്നു. സണ്ണിയുടെ ഭൂമി എന്ന് പറയപ്പെടുന്ന വസ്തു ഇയാള്‍ സ്വയം പൂര്‍ണ ഉടമയാണെന്ന് നടിച്ചാണ് കൈമാറിയത്.